
വിശപ്പടക്കാനും മരുന്ന് വാങ്ങാനും സ്വന്തം വീടിന്റെ ജനലുകളും വാതിലുകളും വരെ വിൽക്കേണ്ടിവന്ന ഒരു അമ്മയുടെയും രണ്ട് മക്കളുടെയും ജീവിതം ആരുടെയും കണ്ണുനനയിക്കും. കണ്ണൂരിലെ കൂവോട് പഞ്ചളായിയിൽ ഉഷയും മക്കളും അനുഭവിച്ച ദുരിതം പുറത്തുവന്നതോടെ സഹായവുമായി നിരവധി പേർ മുന്നോട്ടെത്തി.