Banner Ads

കാട്ടുപന്നിയിടിച്ച് സ്‌കൂട്ടർ മറിഞ്ഞ് ; രണ്ട് വിദ്യാർഥികൾക്ക് പരുക്ക്

പാലക്കാട്:മംഗലംഡാം ചിറ്റടിയിൽ കാട്ടുപന്നിയിടിച്ച് സ്‌കൂട്ടർ മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് പരുക്ക്പ്ലസ് വൺ വിദ്യാർഥികളായ ചിറ്റടി ആയാംകുടിയിൽ ആന്റോ സിബി (16), അലക്‌സ് പ്രിൻസ് (16) എന്നിവർക്കാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റത്.സാരമായി പരുക്കേറ്റ ആന്‌റോ സിബിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അലക്‌സ് പ്രിൻസിനെ വടക്കഞ്ചേരി വള്ളിയോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

രാവിലെ ഒമ്ബതുമണിയോടെയാണ് അപകടം.പള്ളിയിൽ പോയി ഇരുചക്ര വാഹനത്തിൽ തിരികെ പോകുമ്ബോൾ ചിറ്റടി കണിമംഗലം റോഡിൽ ആർ.പി.എസിന് സമീപം പാലത്തിൽ വെച്ച് വലിയ ഒരു പന്നിയും അഞ്ച് കുഞ്ഞുങ്ങളും റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.ജനവാസമേഖലയായ ചിറ്റടിയിൽ അടുത്തിടെയായി പന്നി ശല്യം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *