Banner Ads

സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്ന് വീണത്.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പ്രദേശത്ത് പെയ്തത് കെട്ടിടം തകര്‍ന്നുവീണത് സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ്. മഴ ശക്തമായതോടെ ജീര്‍ണാവസ്ഥയിലായിരുന്ന കെട്ടിടം ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.ഇവിടെ ഒരു കോഴിക്കൂടം ശവക്കല്ലറയുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികള്‍ മുഴുവന്‍ ചത്തു. കുട്ടികള്‍ കളിക്കുന്ന സ്ഥലത്താണ് കെട്ടിടം തകര്‍ന്നുവീണത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ അവധിയായതിനാലാണ് വലിയ അപകടം ഒഴിവായത്.സ്‌കൂള്‍ സമയമല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *