Banner Ads

ആന പുറത്ത് പാപ്പാൻ കുടുങ്ങി; 11 മണിക്കുറോളം

പന്തളം:നായ്ക്കൂട്ടത്തിന്‍റെ ആക്രമണത്തെ തുടർന്ന് ഇടഞ്ഞ ആനയുടെ പുറത്ത് കുടുങ്ങിയ പാപ്പാനെ 11 മണിക്കൂറുകള്‍ക്കുശേഷം താഴെ ഇറക്കി.ഹരിപ്പാട് സ്വദേശി രതീഷിന്‍റെ അപ്പുവെന്ന ആന ഇടഞ്ഞത്. ഒന്നാം പാപ്പാൻ ചേർത്തല സ്വദേശി കുഞ്ഞുമോനാണ് ആനപ്പുറത്ത് കുടുങ്ങിപ്പോയത്. ഞായറാഴ്ച രാവിലെ 11 നാണു സംഭവം.മറ്റു പാപ്പാന്മാരുടെ സഹായത്തോടെ ആനയെ തളച്ചെങ്കിലും കുഞ്ഞുമോനെ താഴെയിറക്കാനായില്ല.കുളനട പാണില്‍ കല്ലുവരമ്ബ് ഭാഗത്താണ് ആന ഇടഞ്ഞത്.ഒടുവില്‍ കൊല്ലത്തുനിന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി രാത്രി മരുന്ന് കുത്തിവെച്ച്‌ ആനയെ മയക്കിയശേഷം രാത്രി പത്തോടെ പാപ്പാനെ താഴെയിറക്കുകയായിരുന്നു. പാപ്പാനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Tag

Leave a Reply

Your email address will not be published. Required fields are marked *