
ദില്ലി : പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയെ തുടർന്ന് പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുന്നു. നാളെ (ജൂലൈ 1) മുതൽ ഇന്ധന വിതരണം സാധാരണ നിലയിലാകും.
കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഇന്ധന വഴിതിരിച്ചുവിടൽ എന്നിവ തടയുന്നതിനായി ജൂൺ 12നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയത്. രാജ്യത്തെ ഇന്ധന ലഭ്യതയും വിതരണവും തൃപ്തികരമായ സാഹചര്യത്തിലാണ് ഈ പിൻവലിക്കൽ.
ഒരു വാഹനത്തിനോ ഉപഭോക്താവിനോ പ്രതിദിനം 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂ എന്ന നിയന്ത്രണം റദ്ദാക്കി. നാളെ മുതൽ ആവശ്യാനുസരണം ഇന്ധനം ലഭിക്കും. വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ ഉപഭോക്താക്കൾ റീട്ടെയിൽ പമ്പുകളെ ആശ്രയിക്കാതെ നിശ്ചിത കൺസ്യൂമർ പമ്പുകളിൽ നിന്ന് തന്നെ ഇന്ധനം വാങ്ങണമെന്ന നിർദേശവും പിൻവലിച്ചിട്ടുണ്ട്.