
തൃശൂർ : തെരുവുനായ ശല്യം രൂക്ഷമായതിനെ തുടർന്ന് ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് എഇഒ. സ്കൂൾ കോമ്പൗണ്ടിലുള്ള നായ്ക്കളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ തീരുമാനം. ഇന്നലെ രാത്രി വൈകിയും നായ്ക്കളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
നായ്ക്കളെ പിടികൂടാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് രക്ഷിതാക്കൾ. ജൂൺ 23ന് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പിന്നീട് നായയെ സ്കൂൾ പരിസരത്ത് ചത്ത നിലയിൽ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.