
ചെന്നൈ: ദുരഭിമാനക്കൊല കടലൂർ ചിദംബരത്ത് ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛൻ മകളെ കഴുത്തറത്ത് കൊന്നു. മടപ്പുറം സ്വദേശി അബിത (26) ആണ് മരിച്ചത്. അച്ഛൻ അർജുനൻ അറസ്റ്റിലായി. കൊലപാതകത്തിന് ശേഷം അർജുനൻ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അബിതയുടെ അച്ഛൻ അർജുനൻ അറസ്റ്റിലായി.അബിത ഒരു ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ അബിതയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ അബിത തയ്യാറാകാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊലപാതകത്തിന് ശേഷം അർജുനൻ ചിദംബരം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും തുടർനടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.