
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ സമീപം സംഭവം ഉണ്ടായത്.ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണെന്ന് പ്രാഥമിക നിഗമനം.
ട്രെയിനിടിച്ചതിനെ തുടർന്ന് തലയും ശരീരവും വേർപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.