Banner Ads

അസ്ഥി മനുഷ്യന്റേതല്ല; പശുവിന്റെതാണെന്നാണ് മംഗളൂരുവിലെ എഫ്‌എസ്‌എല്‍ ലാബ്

തിരുവനന്തപുരം: അസ്ഥി മനുഷ്യന്റേതല്ല, ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിയുടെ പരിശോധന ഫലം വന്നു.

അസ്ഥി മനുഷ്യന്റേതാണെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്നും കളക്ടർ വ്യക്തമാക്കി.
പശുവിന്റെതാണെന്നാണ് മംഗളൂരുവിലെ എഫ്‌എസ്‌എല്‍ ലാബ് സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ലക്ഷ്‌മി പ്രിയ അറിയിച്ചു.മനുഷ്യന്റെ അസ്ഥിയാണെന്ന് സംശയം ഉയർന്നെങ്കിലും വിശദമായ പരിശോധനക്കായി പൊലീസ് ലാബിലേക്ക് കൊണ്ടുപോകുകയായിരുന്നു.കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍പെട്ട് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് ഇന്നലെ അസ്ഥിയുടെ ഭാഗം കിട്ടിയത് അർജുന്റെ കുടുംബം ഇപ്പോള്‍ ദൗത്യസ്ഥത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *