തിരുപ്പൂർ: പ്ലസ് ടു വിദ്യാർത്ഥിനികളോട് പരീക്ഷ ഹാളിൽ വച്ച് മോശമായി പെരുമാറി, അധ്യാപകൻ അറസ്റ്റിൽ .ഹയർ സെക്കണ്ടറി അവസാനപരീക്ഷക്ക് പരീക്ഷാഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനാണ് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ സമ്ബത്ത് കുമാറിനെയാണ് (34) തിരുപ്പൂർ കൊങ്കുനഗർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തതു.
തിരുപ്പൂർ അമ്മപാളയത്തെ രാമകൃഷ്ണ വിദ്യാലയത്തിലെ അദ്ധ്യാപകനാണ് സമ്ബത്ത്. ചൊവ്വാഴ്ച അവസാനപരീക്ഷ നടക്കുന്ന സമയത്ത് പരിശോധന നടത്താനെന്ന വ്യാജേന സമ്ബത്ത് കുമാർ ഇടയ്ക്കിടെ ശരീരത്തിൽ സ്‌പർശിച്ചെന്നാണ് പെൺകുട്ടികൾ പരാതിയിൽ പറയുന്നത്.പരീക്ഷ സമയത്ത് ക്ലാസ് മുറിയിൽ ആറ് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.
ഇതിനു മുൻപും അധ്യാപകൻ മോശമായി സ്പർശിച്ചിരുന്നതായി പെൺകുട്ടികൾ പരാതിയിൽ പറയുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പെൺകുട്ടികൾ മാതാപിതാക്കളോട് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പരീക്ഷാകേന്ദ്രം സൂപ്പർവൈസറെയും തിരുപ്പൂർ സിറ്റി പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പ്രദീപ് കുമാറിന്റെയും കൊള്ളുനഗർ വനിതാ പൊലീസ് ഇൻസ്പെക്ടർ ഗോമതിയുടെയും മനതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്