
കോഴിക്കോട്: കേസ് ഫ്രെയിം ചെയ്യുന്ന മുറയ്ക്ക് ഓപ്പണ്‍ കോടതിയില്‍ ഹാജരാവുമ്ബോള്‍ കേസിന്റെ കുറ്റപത്രം സുരേഷ് ഗോപിയെ വായിച്ച് കേള്‍പ്പിക്കും. മാധ്യമപ്രവര്‍ത്തകയ്ക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.കോഴിക്കോട് ജെഎഫ്‌എംസി നാല് കോടതിയിലാണ് സുരേഷ് ഗോപി ഹാജരായത്.
ജാമ്യനടപടികള്‍ പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപി കോടതിയില്‍ ഹാജരായത്.സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് നിരാകരിച്ചാണ് മാധ്യമപ്രവര്‍ത്തക കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തക കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്.തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ ഐപിസി 354, കേരള പൊലീസ് ആക്‌ട് 119 എ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. രണ്ട് വര്‍ഷം തടവോ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.