Banner Ads

മലപ്പുറത്ത് വിദ്യാർത്ഥിനിയെ ; വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെടുത്തു. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ(20) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെ വീട്ടിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെട്ടന്ന് തന്നെ സമീപത്തെആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കൊണ്ടോട്ടി ഗവൺമെൻ്റ് കോളേജിൽ രണ്ടാം വർഷ ബിഎ (ഉറുദു ) വിദ്യാർത്ഥിയായിരുന്നു മെഹറുബ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

 

Leave a Reply

Your email address will not be published. Required fields are marked *