
തിരുവനന്തപുരം: പൂന്തുറ,പൊഴിയൂര്‍, ഭാഗങ്ങളില്‍ നിരവധി വീടുകളിലേക്കാന് പ്രധാനമായും കടല്‍ കയറിയത്.വീട്ടുകാര്‍ കുട്ടികളുo പ്രായമാവരെയും ബന്ധുവീടുകളില്‍ മാറിതാമസിക്കുകയാണ്.കഴിഞ്ഞ ദിവസം രാത്രി ഭീകര ശബ്ദത്തോടെയാണ് വീട്ടിനുള്ളില്‍ വെള്ളം കയറിയതെന്ന് ആളുകള്‍ പറഞ്ഞു. കരയിലുണ്ടായിരുന മത്സ്യതൊഴിലാളികളുടെ വള്ളങ്ങള്‍ രാവിലെ മാറ്റി തുടങ്ങി. പരുത്തിയൂര്‍ മുതല്‍ മുല്ലശ്ശേരി, തെക്കെ കൊല്ലങ്കോട് വരെ കടലിനോട് ചേര്‍ന്നുള്ള വീടുകളിലാണ് വെള്ളം കയറിയത്.നിരവധി വീടുകളില്‍ വെള്ളം കയറി. നിർത്താതെ പെയ്ത മഴയയും വേലിയേറ്റവും പൊഴിയൂരില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ വേലിയേറ്റം രൂക്ഷമായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിര്‍ത്തിയിലെ തമിഴ്നാട് പരിധിയില്‍ തമിഴ്നാട് സര്‍ക്കാര്‍ പുലിമുട്ട് സ്ഥാപിച്ചതോടെ കേരള തീരം കടലെടുത്ത് തുടങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.പൊഴിയൂര്‍ കൊല്ലങ്കോട് മേഖലകളിലും ജനവാസ പ്രദേശത്ത് കടല്‍ ദുരിതം വിതയ്ക്കുകയാണ്.സമാനമായ പ്രതിസന്ധിയാണ് പൂന്തുറയിലും. ഇന്ന് ഉച്ചയോടെ കള്ളക്കടല്‍ പ്രതിഭാസം ശക്തമാകുകയും കടല്‍ക്ഷോഭം രൂക്ഷമാകുമെന്നുമാണ് മുന്നറിയിപ്പ്. വലിയതോതിലുള്ള തിരമാല തീരത്തേക്ക് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. അതുകൊണ്ട് ആളുകള്‍ മറ്റിടങ്ങളിലേക്ക് മാറി താമസിക്കാന്‍ തയ്യാറാകുകയാണ്