
വർക്കല ട്രെയിൻ ആക്രമണം സംഭവത്തിൽ അധികാരികൾക്കെതിരെ പ്രതികരണവുമായി ട്രെയിൻ യാത്രക്കിടെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ ഷൊർണ്ണൂരിലെ സൗമ്യയുടെ അമ്മ സുമതി.നടന്നത് സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യം സ്ത്രീകൾക്കും പെൺകുട്ടികൾക്കും ട്രെയിനിൽ സുരക്ഷയില്ല.
ലെഡീസ് കമ്പാർട്ട്മെൻ്റിലും, ജനറൽ കമ്പാർട്ട്മെൻ്റിലും സുരക്ഷയില്ല.സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയിൽ കമ്പാർട്ടുമെൻ്റുകളിൽ പരിശോധനകൾ നടന്നു.15 വർഷമായി സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുത് എന്നുള്ള ആവശ്യം ഉന്നയിക്കുന്നു.പക്ഷേ ആരും ട്രെയിനുകളിൽ സുരക്ഷ ഒരുക്കുന്നില്ല.ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണം.ഇനി ആർക്കും ഈ ഗതി ഉണ്ടാകരുതെന്നും സൗമ്യയുടെ അമ്മ പറയുന്നു.