
ഷൊർണൂർ :കണ്ണൂർ സ്ക്വാഡ് സിനിമ കഥയെ വെല്ലുന്ന റിയാലിറ്റി നടപടിയുമായി ഷൊർണൂർ പോലീസ് ക്രൈം സ്ക്വാഡ്. മോഷണമുതലുമായി രക്ഷപെട്ട പ്രതിയെ വെസ്റ്റ് ബംഗാളിലെത്തിയാണ് ഷൊർണ്ണൂർ ക്രൈം സ്ക്വാഡ് കയ്യോടെ പൊക്കിയത്. വെസ്റ്റ് ബംഗാളിലെ നടപടികൾ പൂർത്തിയാക്കി പ്രതിയെ ഉടൻ നാട്ടിലെത്തിക്കും.കണ്ണൂർ സ്ക്വാഡ് സിനിമ കഥ മലയാളിയെ രോമാഞ്ചം കൊള്ളിച്ചെങ്കിൽ സിനിമയെ വെല്ലുന്ന യാഥാർഥ്യം നടപ്പാക്കി സേനക്കും നാടിനും അഭിമാനമാവുകയാണ് പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ പോലീസ് ക്രൈം സ്ക്വാഡ്.
ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പൂരിൽ നടന്ന കളവിന് ശേഷം സ്വർണ്ണവുമായി കടന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ SK ജിയാവുളിനെ വെസ്റ്റ് ബംഗാളിലെ ഹൂഗ്ളി ജില്ലാ പോലീസ് പരിധിയായ സിംഗൂരിൽ നിന്ന് കയ്യോടെ പിടികൂടുകയായിരുന്നു. പാലക്കാട് ജിലാ പോലീസ് മേധാവി അജിത്കുമാർ IPSൻറെ നിർദ്ദേശപ്രകാരം ഷൊർണ്ണൂർ Dysp മനോജ്കുമാറിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ഒറ്റപ്പാലം പോലീസും ചേർനന്നായിരുന്നു ഓപ്പറേഷൻ ഏകോപിപ്പിച്ചത്. തന്നെ തേടി ഇത്ര ദൂരം പോലീസ് എത്തുകയില്ലെന്ന് കരുതിയ പ്രതിയെ ഞെട്ടിച്ചുകൊണ്ടാണ് കേരള പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്.
കടമ്പൂർ ഭാഗത്ത് സ്വർണ്ണപണിക്കായി എത്തിയിരുന്ന പ്രതിക്ക് സ്ഥലവുമായും സ്ഥാപനവുമായും ഉള്ള മുൻകാല പരിചയമാണ് മോഷണത്തിന് വഴിയൊരുക്കിയത്. ഒറ്റപ്പാലം Cl അജീഷ്, SI എം സുഭാഷ്, ക്രൈം സ്ക്വാഡ് ASl പി അബ്ദുൾ റഷീദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സജിത്ത്, മിജേഷ്, ജയരാജ്, അർഷാദ്, സുനിൽ, നൗഷാദ് ഖാൻ, റിയാസ്, സജിത്ത് എന്നിവരുൾപ്പെട്ട പോലീസ് ടീമാണ് പ്രതിയെ പിടികൂടിയത്.
ഈ മാസത്തിൽ തന്നെ നടന്ന പട്ടാമ്പി ആരാധാനജ്വല്ലറി കവർച്ച പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി അഭിനന്ദനങ്ങൾ നേടിയത്തിന് പുറകെയാണിപ്പോൾ ഷൊർണ്ണൂർ ക്രൈം സ്ക്വാഡ് സേനക്ക് ഒരു പൊൻ തൂവൽകൂടി നേടിയത്. വെസ്റ്റ് ബംഗാളിലെ കോടതി നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം പ്രതിയെ നാട്ടിലെത്തിക്കും.