
ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി. എഴുകുംവയൽ പാറത്തറയിൽ ആന്റണി (59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷിനെ (26) പോലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കടിമയായ അജീഷ് ഇന്നലെ രാത്രി 9.30ഓടെ മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.