Banner Ads

കൈയ്യിൽ കിട്ടിയത് ഞെട്ടിക്കുന്ന ബിൽ: 49,476 രൂപയുടെ വാട്ടർ ബിൽ കണ്ട് ഞെട്ടി വയോധിക.

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് 49,476 രൂപയുടെ ഭീമൻ വാട്ടർ ബിൽ. ജല അതോറിറ്റിയുടെ ബിൽ കണ്ട് ഞെട്ടിയിരിക്കുകയാണ് കുട്ടമ്പേരൂർ മുട്ടത്തേത്ത് സുമതി (75) എന്ന വീട്ടമ്മ.മാന്നാർ 13-ാം വാർഡിൽ കുട്ടമ്‌ബേരൂർ മുട്ടത്തേത്ത് സുമതി(75) ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ജല അതോറിറ്റിയുടെ അഞ്ചക്ക ബില്ല് എത്തിയത്.

2025 ജൂണിലെ കുടിശ്ശിക ഉൾപ്പെടെ 961 രൂപ സുമതി അടച്ചിരുന്നു. ശേഷം ജൂൺ 28 മുതൽ ഓഗസ്റ്റ് 27 വരെയുള്ള രണ്ടുമാസത്തെ ബില്ലാണ് 49.476 രൂപയുടേത്. ഒരു മാസം കൊണ്ട് 296 കിലോ ലിറ്റർ വെള്ളം ഉപയോഗിച്ചെന്ന് കാണിച്ചാണ് ജല അതോറിറ്റി വലിയ തുകയുടെ ബിൽ നൽകിയത്. 22 വർഷങ്ങൾക്ക് മുൻപ് സുമതിയുടെ ഭർത്താവ് മരിച്ചിരുന്നു. രണ്ട് പെൺമക്കളെ വിവാഹം കഴിച്ചയച്ച ശേഷം സുമതി ഒറ്റയ്ക്കാണ് മാന്നാറുള്ള വീട്ടിൽ താമസം. പെൻഷൻ മാത്രം വരുമാനമായുള്ള സുമതി ബിൽ വന്നതിനെ തുടർന്ന് ആശങ്കയിലാണ്.