Banner Ads

വ്യാജമദ്യക്കേസിൽ ആന്റോയ്ക്ക് ആശ്വാസം: ഹൈക്കോടതി ജാമ്യം അനുവദിച്ചു; മുട്ടിൽ മരംമുറി കേസ് ഇന്ന് സുപ്രീംകോടതിയിൽ

കൊച്ചി : വീടിനുള്ളിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ച് ജാമ്യം അനുവദിച്ചത്.

മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജയിൽ മോചിതനാകാൻ സാധിക്കും. നടപടികൾ പൂർത്തിയാക്കി ഇന്ന് തന്നെ ഇദ്ദേഹം പുറത്തിറങ്ങുമെന്നാണ് വിവരം.

അതേസമയം മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ജെബി പർദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

ചോറ്റാനിക്കര കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ ആറുമാസത്തിൽ പൂർത്തിയാക്കാൻ ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു.