Banner Ads

വയനാട്ടിൽ ഗുരുതര ചികിത്സാ പിഴവ്; ഗർഭിണിക്ക് മാറി ഇൻജക്ഷൻ നൽകിയ ഡോക്ടർ സസ്പെൻഷനിൽ

വയനാട് : പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗർഭിണിയായ രോഗിക്ക് മാറി ഇൻജക്ഷൻ നൽകിയ സംഭവത്തിൽ അസിസ്റ്റന്റ് സർജനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവും ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറാണ് ഉത്തരവിറക്കിയത്. രണ്ട് ദിവസം മുൻപാണ് പരാതി പുറത്തുവന്നത്.

ഗർഭിണിയായ രോഗിക്ക് നൽകേണ്ടിയിരുന്ന അയൺ സുക്രോസ് ഇൻജക്ഷന് പകരം ഐഡിആർവി ഇൻജക്ഷൻ നൽകിയെന്നാണ് പ്രാഥമികാന്വേഷണത്തിലും റിപ്പോർട്ടുകളിലും വ്യക്തമായത്. ഗർഭിണികളായ സ്ത്രീകൾക്ക് മരുന്നുകൾ നിർദേശിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രത പോലും ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ അനൂപ് കെയെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.