Banner Ads

എംജി ശ്രീകുമാറിന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും ; മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികം

മുളവുകാട്: ഗായകൻ എംജി ശ്രീകുമാറിന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികമായി 2500 രൂപ. വൈറലായ വീഡിയോ ചിത്രീകരിച്ച നസീമിന് മുളവുകാട് പഞ്ചായത്ത് പാരിതോഷികമായി നൽകിയത്.

ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പകർത്തി പരാതി നൽകിയതിനുള്ള പാരിതോഷികമാണ് നസീമിന് ഈ തുക ലഭിച്ചത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തവർക്ക് ലഭിക്കുക. എനിക്കുള്ള 25000 രൂപ എപ്പോൾ കിട്ടുമെന്ന ചോദ്യത്തോടെയാണ് നസീം മാലിന്യം വലിച്ചെറിയുന്ന വീഡിയോ മന്ത്രി എം ബി രാജേഷിന് ടാഗ് ചെയ്ത് മാർച്ച് 27ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *