
മലപ്പുറം : ആന അവശനിലയിലാണെന്നും മറ്റുള്ള കാട്ടാനകളിൽ നിന്ന് ആക്രമണം ഉണ്ടാവാതിരിക്കാൻ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ കലക്ടറുടെ നേതൃത്വത്തിൽ രാവിലെ യോഗം ചേരും. കാട്ടാനയെ നിരീക്ഷിച്ച് വനംവകുപ്പ്.ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ 20 മണിക്കൂർ നീണ്ട പ്രയ്തനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.