Banner Ads

നിവിൻ പോളിക്ക് ആശ്വാസം; നടനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി: അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ നടൻ നിവിൻ പോളിക്ക് ആശ്വാസം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നവംബറില്‍ വിദേശത്തുവെച്ച്‌ നിവിൻപോളി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച്‌ നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം നടനെതിരെ കേസെടുക്കുകയും ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന് യുവതി മൊഴി നല്‍കുകയും ചെയ്തു. നടനെ പ്രതിപ്പട്ടികയില്‍  നിന്ന് ഒഴിവാക്കി.സിനിമാ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം നിവിനെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. പാസ്പോർട്ട് അടക്കം ഹാജരാക്കി യുവതി പരാതിയില്‍ പറഞ്ഞ ദിവസം താൻ കൊച്ചിയിലുണ്ടായിരുന്നെന്ന് നിവിൻ വ്യക്തമാക്കിയിരുന്നു.പിന്നാലെ, തനിക്കെതിരായ ആരോപണം ഗൂഢാലോചനയാണെന്ന് കാട്ടി നടനും പരാതി നല്‍കി. തനിക്കെതിരായ പീഡന പരാതിക്ക് പിന്നില്‍ സിനിമയിലുള്ളവർ തന്നെയാണോയെന്ന് സംശയമുണ്ടെന്നും പരാതി ഒരു ചതിയാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ നിവിൻ പോളി ചൂണ്ടിക്കാട്ടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *