Banner Ads

ലഹരിക്കെതിരെ പോരാടാൻ രമേശ് ചെന്നിത്തല; ‘വാക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്‌സ്’ ക്യാമ്പയിന് പാലക്കാട് തുടക്കമായി

പാലക്കാട്: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘വാക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്‌സ്’ ക്യാമ്പയിൻ പാലക്കാട് നിന്ന് ആരംഭിച്ചു. വിക്ടോറിയ കോളേജ് മുതൽ കോട്ടമൈതാനം വരെ നടന്ന നടത്തത്തിൽ സമൂഹത്തിലെ നാനാതുറകളിലുള്ളവർ പങ്കെടുത്തു. പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന വാക്ക് എഗയിൻസ്റ്റ് ഡ്രഗ്ഗ് എന്ന പേരിലുള്ള ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ നടന്ന പരിപാടിയിൽ നൂറുക്കണക്കിന് ആളുകളാണ് അണിനിരന്നത്.

വിക്ടോറിയ കോളേജ് മുതൽ കോട്ടമൈതാനം വരെ ചെന്നിത്തല നേതൃത്വം കൊടുത്ത നടത്തത്തിൽ സമൂഹത്തിന്റെ നാനാ തുറയിലെ നുറുകണക്കിന് പേർ പങ്കെടുത്തു. കേരളത്തിൽ നടക്കുന്ന ഒരോ കുറ്റകൃത്യങ്ങൾക്ക് മുന്നിലും പിന്നിലുമുള്ളവരിൽ ലഹരിക്കടിമപ്പെട്ടവരുണ്ടാവുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി വ്യാപനം തടയുന്നതിൽ എക്സൈസും പോലീസും പരാജയമാണ്. ലഹരി വ്യാപനം തടയുന്നതിൽ അഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്.

സർക്കാറിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഫലം കാണുന്നില്ല. പെൺകുട്ടികളെയും യുവതികള ക്യാരിയർമാരാക്കിയുള്ള ലഹരി കടത്ത് കുടുംബ സാമുഹിക ബന്ധങ്ങ ശിഥിലമാക്കും. സമൂഹത്തെയും കുടുംബങ്ങളെയും ശിഥിലമാക്കുന്ന ലഹരിക്കെതിരെ സമൂഹം ഒന്നാകെ പൊരുതണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പൂക്കാവടി, മേളങ്ങൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു ലഹരിക്കെതിരെയുള്ള നടത്തം. Mp vK ശ്രീകണ്ഠൻ, KPCC ജനറൽ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, C ചന്ദ്രൻ , KA തുളസി. UN പ്രതിനിധി അജിത്ത്കുമാർ വർമ്മ, KPCC വൈസ് പ്രസിഡന്റ് ബൽറാം , മുൻ Mp vs വി ജയരാഘവൻ , CV ബാലചന്ദ്രൻ , MLA ഷംസുദിൻ , സുമേഷ് അച്ചുതൻ , ഫിറോസ് ബാബു, സന്ദിപ് വാര്യർ, CP മുഹമ്മദ്, Pv രാജേഷ്, P ബാലഗോപാൽ, ഹരിഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി