
തിരുവനന്തപുരം : ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഷാഫി എ ഗ്രൂപ്പുകാരനല്ലെന്ന് തുറന്നടിച്ച ഉണ്ണിത്താൻ ഷാഫി എ ഗ്രൂപ്പിലാണെങ്കിൽ അത് ലോകത്തെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും പരിഹസിച്ചു.
തനിക്ക് ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനങ്ങളുന്നയിച്ചു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പെട്ടിതാങ്ങികളാണെന്നും ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുകയാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദ്ദേശിച്ചത് മറ്റൊരാളെയായിരുന്നുവെന്നും എന്നാൽ ചിലർ ഉമ്മൻചാണ്ടിയുടെ ആ നിർദ്ദേശം ചവറ്റുകുട്ടയിലിടുകയാണ് ചെയ്തതെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.