Banner Ads

ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ; ദാരുണാന്ത്യം

തിരുവനന്തപുരം:റെയിൽവേ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പട്ടാമ്ബി സ്വദേശി അരുണാണ് മരിച്ചത്. കുറാഞ്ചേരി പെട്രോൾ പമ്ബിന് പിൻവശത്ത് റെയിൽവേ ട്രാക്കിലാണ് അരുണിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് അരികിലൂടെ നടന്നു.

പോകുമ്ബോൾ ട്രെയിൻ തട്ടിയാകാം എന്നാണ് നിഗമനം. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വടക്കാഞ്ചേരി എസ്ഐ പി.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.