Banner Ads

ഊരാളുങ്കലിന് പൊതുമരാമത്ത് മന്ത്രിയുടെ അന്ത്യശാസനം: വൈകുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഫെബ്രുവരിക്കകം പൂർത്തിയാക്കണം

തിരുവനന്തപുരം : ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത റോഡ്, പാലം നിർമ്മാണപ്രവൃത്തികൾ നീണ്ടുപോകുന്നതിൽ അതൃപ്തി വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ. ഏറ്റെടുത്ത നിർമ്മാണപ്രവർത്തനങ്ങൾ വരുന്ന ഫെബ്രുവരിക്കകം പൂർത്തിയാക്കണമെന്നാണ് മന്ത്രി ഊരാളുങ്കലിന് നൽകിയിരിക്കുന്ന അന്ത്യശാസനം.

പൊതുമരാമത്ത് വകുപ്പിന്റെ 1600 കോടി രൂപ, കിഫ്ബിയുടെ 1500 കോടി രൂപ, കെഎസ്ടിപിയുടെ 700 കോടി രൂപ എന്നിവയുടെ പ്രവൃത്തികളാണ് പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ പ്രവൃത്തികളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്. വിവിധ ഫ്ലൈഓവറുകൾ, പാലങ്ങൾ, റോഡുകൾ എന്നിവയുടെ നിർമ്മാണമാണ് തടസ്സപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ മറ്റ് സംസ്ഥാനങ്ങളിൽ വൻതോതിൽ നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ മന്ത്രി കടുത്ത അമർഷം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് പൊതുമരാമത്ത് മന്ത്രി കമ്പനിക്കെതിരെ രൂക്ഷവിമർശനവും കർശന നിർദ്ദേശവും മുന്നോട്ടുവെച്ചത്.