
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.എ.ഐ. (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെ.എസ്.ആർ.ടി.സി.യിലെ എല്ലാ സംവിധാനങ്ങളും ഒരൊറ്റ ഡാഷ്ബോർഡിൽ ഏകോപിപ്പിച്ചു.
സ്ഥാപനത്തിൻ്റെ അക്കൗണ്ട്സ്, കൊറിയർ, സ്പെയർ പാർട്സ് വാങ്ങൽ, റീ-ഓർഡറിങ്, വിതരണം, ബജറ്റ് ടൂറിസം, എസ്റ്റേറ്റ് വാടക പിരിക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളും ഈ ഡിജിറ്റൽ സംവിധാനത്തിന് കീഴിലാകും. ഡിജിറ്റൽ യൂണിവേഴ്സിറ്റി, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ സാങ്കേതിക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി.ക്ക് വേണ്ടി പ്രത്യേകമായിട്ടാണ് ഈ സോഫ്റ്റ്വെയർ വികസിപ്പിച്ചത്.ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ.എ.ഐ. ഷെഡ്യൂളിംഗ് സംവിധാനം.
തീർത്ഥാടന ടൂറിസം പദ്ധതി.റോളിങ്ങ് ആഡ് പരസ്യ മോഡ്യൂൾ.വാഹന പുക പരിശോധനാ കേന്ദ്രം.ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാർഡ് വിതരണം.ദീർഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികൾക്കുള്ള ഗിഫ്റ്റ് ബോക്സ് വിതരണം.വനിതാ ജീവനക്കാർക്കായി സൗജന്യ കാൻസർ രോഗ നിർണ്ണയം.സാങ്കേതികമായി വൻ മുന്നേറ്റമാണ് കെ.എസ്.ആർ.ടി.സി. നടത്തിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.