Banner Ads

വൈദ്യുതി പ്രതിസന്ധി: കരാറിനെച്ചൊല്ലി പോര്; സർക്കാരും കെഎസ്ഇബിയും രണ്ട് തട്ടിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സർക്കാരും കെഎസ്ഇബിയും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും രണ്ട് തട്ടിലായിരിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടായതിനാൽ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനാണ് കെഎസ്ഇബി മുൻഗണന നൽകുന്നത്. എന്നാൽ 500 മെഗാവാട്ട് വാഗ്ദാനം ചെയ്ത ജിഎൻഎ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങണമെന്ന നിലപാടിലാണ് സർക്കാർ.

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഉൾപ്പെടെയുള്ള വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കണമെങ്കിൽ തത്സമയ വിപണിയെ ആശ്രയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.