Banner Ads

കഞ്ചാവ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ; പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ സി ഐ ക്ക് സസ്പെൻഷൻ

പത്തനംതിട്ട കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ആൾ തൂങ്ങിമരിച്ച സംഭവത്തിൽ സി ഐ ക്ക് സസ്പെൻഷൻ.പത്തനംതിട്ട കോയിപ്രം സിഐ ജി. സുരേഷ് കുമാറിനാണ് സസ്പെൻഷൻ ലഭിച്ചത്.പത്തനംതിട്ട കോയിപ്രം സ്വദേശി കെ എം സുരേഷ് ആണ് ആത്മഹത്യ ചെയ്തത്.മാർച്ച് 16 നാണ് കഞ്ചാവ് കേസിൽ സുരേഷിനെ കോയിപ്രം പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ മർദ്ദിച്ചെന്ന് കണ്ടെത്തിയിരുന്നു. സുരേഷ് ആത്മഹത്യ ചെയ്യത് മാർച്ച് 22 നാണ്. പോലീസ് കസ്റ്റഡിയിലെടുത്ത് ആറാം ദിവസമാണ് സുരേഷ് ആത്മഹത്യ ചെയ്യുന്നത്. ശരീരമാസകലം ക്ഷതം സംഭവിച്ചുവെന്ന് കെ എം സുരേഷിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. നാല് വാരിയെല്ലുകൾ ഒടിഞ്ഞു.

ശരീരമാസകലം അടിയേറ്റ പരിക്കുകൾ ഉണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. തുടർന്ന് സുരേഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കസ്റ്റഡിയിലെടുത്ത സുരേഷിനെ പൊലീസ് അതിഭീകരമായി മർദിച്ചതിന്റെ തെളിവുകളാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത് എന്നായിരുന്നു ആരോപണം