
പെരുമ്പാവൂർ : മണിക്കൂറുകളുടെ വ്യത്യാസത്തിൽ റിട്ടയേർഡ് അധ്യാപികമാരായ സഹോദരിമാർ മരിച്ചു. പെരുമ്പാവൂർ ഒന്നാം മൈൽ മുക്കടവിൽ ഏലിയാമ്മ സാമുവേൽ (94), സഹോദരി സാറാമ്മ ജോർജ് (77) എന്നിവരാണ് മരിച്ചത്. മല്ലപ്പിള്ളി തുരുത്തിക്കാട് മധുരംപൊയ്കയിൽ കുടുംബാംഗങ്ങളാണ് ഇരുവരും.
ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു പെരുമ്പാവൂർ ആശ്രമം സ്കൂൾ റിട്ട അധ്യാപികയായ ഏലിയാമ്മ സാമുവേലിന്റെ അന്ത്യം. രാത്രി എട്ട് മണിയോടെ കോട്ടയം ബേക്കർ മെമ്മോറിയൽ എൽ പി സ്കൂൾ റിട്ട ഹെഡ്മിസ്ട്രസ് ആയിരുന്ന സാറാമ്മ ജോർജും മരിച്ചു.
ഏലിയാമ്മ സാമുവേലിന്റെ മക്കൾ: സോജു എസ് കോശി (റിട്ട. മാനേജർ, ഇഎസ്ഐ), അനിത മാത്യു, സാം പി കോശി (ഇൻഷുറൻസ്), ഷീല റോയ്. മരുമക്കൾ: ആഷ സോജു, സാഗി സാം (മഹിളാലയം സ്കൂൾ, ആലുവ), റോയ് ഐസക് (റിട്ട എഇഇ, എൽ എസ് ജി ഡി).
സാറാമ്മ ജോർജിന്റെ ഭർത്താവ്: പരേതനായ ജോർജ് കുര്യൻ (ചുണ്ടോട്ട്, അടൂർ). മകൾ: പരേതയായ മിനി. മരുമകൻ: ഷിബു. ഇരുവരുടെയും സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂർ ഓൾ സെയ്ന്റ്സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ നടക്കും.