Banner Ads

സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി; നിയമനടപടിയും ആലോചനയിൽ.

എഐസിസി (AICC) ആസ്ഥാനത്ത് ദേശീയഗീതമായ വന്ദേമാതരം ആലാപനം തടസ്സപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി. ദേശീയ ഗീതത്തെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അവഹേളിച്ച സോണിയാ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചനയിലാണെന്ന് ബിജെപി വക്താക്കൾ വ്യക്തമാക്കി. വിഷയത്തിൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.