Banner Ads

സംസ്ഥാന സർക്കാരിൻ്റെ വനമിത്ര അവാർഡിൻ്റെ നിറവിൽ ; കോട്ടയം സി.എം എസ് കോളേജ്

കോട്ടയം :പ്രകൃതി സംരക്ഷണവും ജൈവ വൈവിധം പരിപാലനവും മുൻ നിർത്തി യാണ് കോളേജിന് ഈ അംഗീകാരം കിട്ടിയത്.കഴിഞ്ഞ ദിവസം വനം മന്ത്രി പുരസ്കാരം കോളേജിന്സമ്മാനിച്ചു.സി എം എസ് കോളേജിൻ്റെ പ്രകൃതി സൗഹാർദ്ദ പ്രവർത്ത നങ്ങൾക്ക് കൂടുതൽ കുതിപ്പ് പകരാൻ അവാർഡ് കൊണ്ടു കഴിയുമെന്ന് കോളേജ് അധികൃതർ പറഞ്ഞു. പ്രകൃതിയു മായി ഇണങ്ങി നിൽക്കുന്ന സി എം എസ് കോളേജിൻ്റെ അന്തരീ ക്ഷം വിദ്യാർത്ഥി കൾക്ക് മാത്രമല്ല. കോളേജി ലെത്തുന്നവരെയും എന്നും ആകർഷി ക്കുന്നു .

വ്യക്ഷലതാ ദികൾ കൊണ്ടു നിറഞ്ഞ കാമ്പസ് ഹരിത ഭംഗി നിറഞ്ഞ കാഴ്ചയാണ് . എന്നും പ്രകൃതി യെയും പഴമ യെയും ചേർത്തു പിടിച്ച് പോകുന്ന ഈ കലാലയ ത്തിൻ്റെ പാരമ്പര്യം ഒരു മാറ്റവുമില്ലാതെ തുടർന്നു പോകുന്നു.കോളേജ് നടത്തുന്ന പ്രകൃതി സംരക്ഷണ വും പരിസ്ഥിതി സൗഹൃദ പ്രവർത്തന ങ്ങളും പരിഗണി ച്ചാണ് വനമിത്ര പുരസ്കാരം നൽകിയത്. വനം മന്ത്രി AK ശശിന്ദ്രൻ നേരിട്ടെത്തി കോളേജിന് വനമിത്ര പുരസ്കാരം സമ്മാനിച്ചു.

700 ലധികം സസ്വ ജാലങ്ങൾ കാമ്പസി ലുണ്ട്. കോളേജിന് ചുറ്റുമുള്ള വനം നല്ല രീതിയിൽ സംരക്ഷിക്കുന്നു ഒപ്പം മാലിന്യ സംസ്കരണവും അവാർഡിനായി പരിഗണിച്ചു.5 cent ൽ ഒരുക്കിയ മിയാവാക്കി വനവും അവാർഡിന് പരിഗണിച്ചു.കലാലയത്തി ലെ സസ്യങ്ങളെ യും തിരിച്ചറിഞ്ഞ് QR കോഡ് ചെയ്തതും പരിഗണിക്ക പ്പെട്ടു. വിദ്യാർത്ഥികൾക്കു ഗവേഷകർക്കും പഠനത്തിനു ഈ പ്രക്രിയ അവസരമൊരുക്കുന്നു .കോളേജിലെ വിവിധ പരിസ്ഥിതി ക്ളബുകളും,ബോട്ടണി വിഭാഗവും ചേർന്നാണ് ഈ പ്രവർത്തന ങ്ങൾ നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *