
തൃശ്ശൂര്‍: തൃശ്ശൂർ കൊടകരയിൽ പഴയൊരു കെട്ടിടം ഇടിഞ്ഞുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്ന് അതിഥി തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റ് രണ്ട് പേർക്കായി രക്ഷാദൗത്യം ഊർജിതമായി തുടരുകയാണ്.കെട്ടിടത്തില്‍ 12 പേരാണ് താമസിച്ചിരുന്നത്. 9 പേര് ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം.
ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്.ഇന്ന് രാവിലെയായിരുന്നു അപകടം. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നത്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്.