തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ലിവർ സിറോസിസും വൃക്കകളിൽ സിസ്റ്റുമുണ്ടെന്ന് പറയുന്നു. മൂക്കിലും തലയിലുമായുള്ള നാല് ചതവുകൾ മരണകാരണമല്ലെന്നാണ് റിപ്പോർട്ടുകൾ. രാസപരിശോധന കൂടി പുറത്തുവന്നാലെ മരണകാരണം ഉറപ്പിക്കാനാകു എന്നും പോസ്റ്റേ്‌മാർട്ടം റിപ്പോർട്ടിൽ പറയുന്നു.ഈ മാസം ഒൻപതിനാണ് ഗോപൻ മരിച്ചത്. മരണം നടന്നത് പകൽ 11ന് ആയിരുന്നിട്ടും ബന്ധുക്കളെയോ സമീപവാസികളേയോ അറിയിക്കാതെ മൃതദേഹം സംസ്കരിക്കുകയായിരുന്നു . പിതാവ് സമാധിയായെന്ന് മക്കൾ പോസ്റ്റർ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്യതോടെയാണ് മരണം ചർച്ചയായത്. നാട്ടുകാർ സംഭവത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തി. അയൽവാസിയുടെ പരാതിയിൽ പൊലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.