Banner Ads

തുറവൂരിൽ യുവതിക്ക് നേരെ അതിക്രമം: ഒഡീഷ സ്വദേശി പിടിയിൽ

അങ്കമാലി: തുറവൂരിൽ പട്ടാപ്പകൽ പീഡനശ്രമം.സംഭവത്തിൽ ഒഡീഷ സ്വദേശി സന്തനു ബിശ്വാലിനെ പോലീസ് അറസ്റ്റ്.പണിമുടക്ക് ദിവസമായിരുന്ന ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം തുറവൂർ ഭാഗത്തെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങിയ 38-കാരിക്ക് നേരെയായിരുന്നു അതിക്രമം ഇവരെ റോഡിലേക്ക് തള്ളിയിട്ട ശേഷം വസ്ത്രങ്ങൾ വലിച്ച് അഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ഇതുവഴി ബൈക്കിൽ വന്നവർ ഇടപെട്ടതോടെയാണ് യുവതി രക്ഷപെട്ടത്. പിന്നീട് ഇവിടെയുണ്ടായിരുന്നവർ ചേർന്ന് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Tag