
പൊതുമേഖലാ ബാങ്കുകളെ വീണ്ടും ലയിപ്പിച്ച് എണ്ണം കുറയ്ക്കാനുള്ള നീക്കം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സ്ഥിരീകരിച്ചു. ലോകോത്തര നിലവാരമുള്ള വമ്പൻ ബാങ്കുകൾ ഇന്ത്യക്ക് ആവശ്യമുണ്ടെന്നും ഇതിനായി റിസർവ് ബാങ്കുമായും ബാങ്കിംഗ് രംഗത്തുള്ളവരുമായും ചർച്ചകൾ തുടരുകയാണെന്നും മുംബൈയിലെ എസ്ബിഐ ബാങ്കിംഗ് ആൻഡ് ഇക്കണോമിക്സ് കോൺക്ലേവിൽ സംസാരിക്കവേ ധനമന്ത്രി വ്യക്തമാക്കി.
ലയനത്തിലൂടെ വമ്പൻ ബാങ്കുകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്കിന്റെയും രാജ്യത്തെ മറ്റ് ബാങ്കുകളുടെയും ആശയങ്ങൾ തേടുകയാണ് നിലവിലെ ചർച്ചകളുടെ ലക്ഷ്യം.നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ 25-40 ബാങ്കുകളുടെ പട്ടികയിൽ ഒരൊറ്റ ഇന്ത്യൻ ബാങ്കുപോലും ഇല്ല. ലോകത്തെ 100 വലിയ ബാങ്കുകളിൽ 47-ാം സ്ഥാനത്തുള്ള എസ്ബിഐയാണ് ഇന്ത്യൻ ബാങ്കുകളിൽ ഏറ്റവും മുന്നിൽ. മെഗാ ലയനത്തിലൂടെ കുറഞ്ഞത് രണ്ട് ഇന്ത്യൻ ബാങ്കുകളെയെങ്കിലും ലോകത്തെ ആദ്യ 20 ബാങ്കുകളുടെ പട്ടികയിൽ എത്തിക്കാനാണ് കേന്ദ്രം
2014-ൽ മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പൊതുമേഖലയിൽ 25-ലധികം ബാങ്കുകൾ ഇന്ത്യയിലുണ്ടായിരുന്നു. വിവിധ ഘട്ടങ്ങളിലെ ലയനത്തിലൂടെ ഈ എണ്ണം 12 ആയി ചുരുക്കി.നിലവിലുള്ള 12 ബാങ്കുകളെയും ലയിപ്പിച്ച് എണ്ണം 3-4 ആയി കുറയ്ക്കാനാണ് കേന്ദ്രത്തിൻ്റെ ഇപ്പോഴത്തെ നീക്കം. ഇതിൻ്റെ ഭാഗമായി മറ്റ് ബാങ്കുകളെ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് (PNB), കനറാ ബാങ്ക് എന്നിവയിൽ ലയിപ്പിച്ചേക്കാം. ബാങ്ക് ഓഫ് ബറോഡയെയും സ്വതന്ത്രമായി നിലനിർത്താൻ സാധ്യതയുണ്ട്..