Banner Ads

മദ്യക്കടത്തിന് പുത്തൻ തന്ത്രം; ഒട്ടകങ്ങൾക്കൊപ്പം 42 പെട്ടി മദ്യവുമായി സംഘം പിടിയിൽ.

ദില്ലി : ഒട്ടകങ്ങളെ ഉപയോഗിച്ച് വനത്തിലൂടെ മദ്യം കടത്താൻ ശ്രമിച്ച സംഘത്തെ ദില്ലി പോലീസ് പിടികൂടി. ഫരീദാബാദിൽ നിന്ന് ദില്ലിയിലേക്ക് മദ്യം കടത്തുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 42 കാർഡ്ബോർഡ് പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളെയും പൊലീസ് പിടിച്ചെടുത്തു.ഹരിയാനയിൽ നിർമ്മിച്ച മദ്യമാണ് ദില്ലിയിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.