
പാലക്കാട് : കേരള മനസ്സാക്ഷിയെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ ചെന്താമരയുടെ ശിക്ഷാവിധി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി മാറ്റിവെച്ചു. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് വിധി പറയുന്നത് നീട്ടിയത്.
നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കൊടുംകുറ്റവാളിയായ ചെന്താമരയാണ് ഏക പ്രതി. പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും സുധാകരന്റെ മക്കളും. കൃത്യം നടന്ന് ഒന്നര വർഷം കഴിഞ്ഞു.
2025 ജനുവരി 27നായിരുന്നു നെന്മാറ പോത്തുണ്ടി ബോയൻ കോളനി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019ൽ കൊലപ്പെടുത്തിയതും ഇതേ പ്രതിയായിരുന്നു. ഈ കേസിൽ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു.