
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (KMF) നന്ദിനി പാലിന് ലിറ്ററിന് അഞ്ചുരൂപ വരെ വർധിച്ചേക്കും. വിലവർധനവ് സംബന്ധിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ശനിയാഴ്ച അന്തിമ തീരുമാനമെടുത്തേക്കും.വരൾച്ചയും കാലിത്തീറ്റ വിലവർധനവും കാരണം ഉത്പാദനച്ചെലവ് ഉയർന്നതോടെ പാൽ വില വർധിപ്പിക്കണമെന്ന് സംസ്ഥാനത്തെ 16 ജില്ലകളിലെയും ക്ഷീര സഹകരണ യൂണിയനുകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ലിറ്ററിന് എട്ട് മുതൽ പത്ത് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു ക്ഷീര യൂണിയനുകളുടെ പ്രാഥമിക ആവശ്യം. എന്നാൽ ഉപഭോക്താക്കൾക്ക് വലിയ ഭാരമാകാതിരിക്കാൻ ഇത് അഞ്ചുരൂപയായി പരിമിതപ്പെടുത്താൻ ധാരണയാവുകയായിരുന്നു.നിലവിൽ 46 രൂപയുള്ളത് 51 രൂപയാകും.നിലവിലെ 50 രൂപയിൽ നിന്ന് 55 രൂപയായി ഉയർന്നേക്കും.നിലവിലെ 52 രൂപയിൽ നിന്ന് 57 രൂപയായേക്കും.അഞ്ചുരൂപയുടെ വർധനവ് നിലവിൽ വന്നാൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ കർണാടകയിൽ ഉണ്ടാകുന്ന നാലാമത്തെ പാൽ വിലവർധനവാകും ഇത്.