മുംബൈ: അർധരാത്രി ഭക്ഷണമുണ്ടാക്കി നൽകിയില്ല മദ്യലഹരിയിലായിരുന്ന മകൻ അമ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തി. മകന്റെ ആക്രമണത്തിൽ 65-കാരിയായ തിപാബായി പവാരയാണ് മരണപ്പെട്ടത്.സംഭവത്തിൽ മകൻ അവ്‌ലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ മകന് വേണ്ട ചോറും കറികളും തയ്യാറാക്കിവെച്ച ശേഷം അമ്മ തിപാബായ് ഉറങ്ങാൻ കിടന്നതായിരുന്നു.
എന്നാൽ മീൻ കറിയുടെ മണം പിടിച്ചെത്തിയ നായ ഇത് തട്ടിമറിച്ചിട്ടു. തുടർന്ന് അർധരാത്രി വീട്ടിലെത്തിയ അബ്ലേഷ് ഭക്ഷണം തട്ടിമറിച്ചത് കണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയോട് വീണ്ടും ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നല്ല മയക്കത്തിലായിരുന്ന അമ്മ ഉണന്നില്ല തുടർന്ന് മദ്യലഹരിയിലായിരുന്ന മകൻ അമ്മയുടെ തലയിൽ കമ്ബികൊണ്ട് അടിക്കുകയായിരുന്നു. രാവിലെ ഉണർന്നപ്പോഴാണ് അമ്മ മരിച്ചതായി ഇയാൾക്ക് മനസ്സിലായത്. ഉടൻ ബന്ധുക്കളും സ്ഥലത്തെത്തി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അശ്ലേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു