Banner Ads

ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകളാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

റെയിൽവേ സ്റ്റേഷനിലെ ഫീഡിങ് റൂമിൽ വെച്ച് അമ്മ മുലയൂട്ടുന്നതിനിടെ കുഞ്ഞിന് പെട്ടെന്ന് ബോധക്ഷയം അനുഭവപ്പെടുകയായിരുന്നു.ബോധം നഷ്ടപ്പെട്ട ഉടൻ തന്നെ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസനാളത്തിൽ പാൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.