Banner Ads

ബസിൻ്റെ എയർലീക്ക് പരിശോധിക്കുന്നതിനിടെ ; തല കുടുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂർ:ബസിൻ്റെ എയർലീക്ക് പരിശോധിക്കുന്നതിനിടെ തല കുടുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. എയർ സസ്പെൻഷനിടയിൽ തല ഇട്ട് ലീക്ക് പരിശോധിക്കുന്നതിനിടെയാണ് പാട്യം സ്വദേശി സി.വി.സുകുമാരൻ മരണപ്പെട്ടത്. അറുപത് വയസായിരുന്നു. രാവിലെ എട്ടുമണിയോടെ ബസ് നന്നാക്കാനെത്തിയ സുകുമാരനെ 10 മണിയായിട്ടും ഭക്ഷണം കഴിക്കാൻ കാണാത്തതിനാൽ തുടർന്ന് മകൻ അന്വേഷിച്ചെത്തുകയായിരുന്നു.

ബസിന് സമീപത്തെത്തി നോക്കിയപ്പോഴാണ് തല കുടുങ്ങിയ നിലയിൽ അച്‌ഛനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.ഫയർ ഫോഴ്സ് അടക്കം സ്ഥലത്തെത്തി ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് സുകുമാരനെ ബസിനടിയിൽനിന്ന് പുറത്തെത്തിക്കാനായത്.എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി ഇതേ ജോലി ചെയ്തുവന്നിരുന്ന ആളാണ് സുകുമാരൻ.