Banner Ads

സിപിഎമ്മിൽ വൻ അഴിച്ചുപണി; പി ജയരാജൻ അടക്കം പുതിയ മൂന്ന് പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം : സിപിഎം സംസ്ഥാന സംഘടനാ സംവിധാനത്തിൽ വൻ അഴിച്ചുപണി. സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു. മുതിർന്ന നേതാവ് പി ജയരാജൻ, എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുതായി ഉൾപ്പെടുത്തി. തോമസ് ഐസക്, ടി പി രാമകൃഷ്ണൻ എന്നിവരെ ഒഴിവാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന നൽകിയതായും റിപ്പോർട്ടുകളുണ്ട്. സമിതിയിൽ പുതിയ 9 അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം വിജിൻ, ജെയ്ക് സി തോമസ്, പിഎസ് സഞ്ജീവ്, എം ശിവപ്രസാദ്, ആദര്‍ശ് എം സജി, ഒ എസ് അംബിക, എൻ സുകന്യ, സുബൈദ ഇസഹാക്ക്, എന്നിവരെ സമിതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വരുന്ന തെരഞ്ഞെടുപ്പുകളെയും പാർട്ടി പ്രവർത്തനങ്ങളെയും മുന്നിൽ കണ്ട് സംഘടനാശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാർട്ടിയിൽ ഈ സമഗ്ര അഴിച്ചുപണി നടത്തിയിരിക്കുന്നത്.