Banner Ads

നയപരമായ വൻ മാറ്റം; ഞങ്ങൾ ഇനി നോക്കി നിൽക്കില്ല, ആണവ പരീക്ഷണ മൊറട്ടോറിയം യുഎസ് അവസാനിപ്പിച്ചു

ബൂസാൻ : ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മൊറട്ടോറിയം അവസാനിപ്പിച്ചുകൊണ്ടുള്ള ട്രംപിന്റെ ഈ തീരുമാനം അന്താരാഷ്ട്ര തലത്തിൽ നയപരമായ വലിയ മാറ്റത്തിന് വഴിവെക്കും.

റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം എന്ന് ട്രംപ് വ്യക്തമാക്കി. ഈ രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വർധിപ്പിച്ചപ്പോൾ യുഎസ് കൈയും കെട്ടി നോക്കി നിന്നു എന്നും ട്രംപ് കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളുടെയും ആണവശക്തിയുമായി ഒപ്പമെത്തേണ്ടതിന്റെ ആവശ്യകതയാണ് ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതിലേക്ക് നയിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു.