Banner Ads

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: എയർ കൂളറിനുള്ളിൽ ഒളിപ്പിച്ച ഒരു കോടിയിലേറെ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റിൽ

തോപ്പുംപടി : കൊച്ചിയിൽ മട്ടാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലധികം വിലമതിക്കുന്ന എംഡിഎംഎ പിടികൂടി. സംഭവത്തിൽ ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫലിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.

തോപ്പുംപടിയിലെ നൗഫലിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആദ്യം 14 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തുടർ പരിശോധന.

നൗഫൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് നാല് കിലോമീറ്റർ അകലെ കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫീസിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന ഇയാളുടെ കാറിൽ പൊലീസ് വീണ്ടും പരിശോധന നടത്തി.

കാറിലുണ്ടായിരുന്ന പുതിയ കൂളറിന്റെയും ടവർ ഫാനിന്റെയും കാർഡ്ബോർഡ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 2 കിലോഗ്രാം തൂക്കം വരുന്ന എംഡിഎംഎ ശേഖരം.