Banner Ads

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 920 രൂപ കൂടി

എറണാകുളം : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 920 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 93720 രൂപയും ഒരു ഗ്രാമിന് 11715 രൂപയുമായി. ഇന്നലെ 92800 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്.

പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 108115 രൂപയോളം ചെലവാകും. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് ഇറങ്ങിയത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിരുന്നു. എന്നാൽ വിപണിയിലെ പുതിയ പ്രവണതകൾ അനുസരിച്ച് വില വീണ്ടും ഒരു ലക്ഷം കടക്കാനുള്ള സാധ്യതയാണ് കാണുന്നത്.

നവംബർ 16ന് 100320 രൂപയായിരുന്ന സ്വർണവില നവംബർ 17നാണ് ഒരു ലക്ഷത്തിന് താഴെയെത്തിയത്. തുടർന്ന് 99760 രൂപ, 97720 രൂപ, 95840 രൂപ, 92,080 രൂപ എന്നിങ്ങനെ കുറഞ്ഞ് 91720 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു. എന്നാൽ ഇന്നലെ മുതൽ വില വീണ്ടും ഉയരാൻ തുടങ്ങി.