Banner Ads

പോലീസ് അതിക്രമത്തിനെതിരെ പടയൊരുക്കം: നാളെ കെ.എസ്.യു സംസ്ഥാന വിദ്യാഭ്യാസ ബന്ദ്

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ജൂലൈ ഇന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സെക്രട്ടേറിയേറ്റ് മാർച്ചിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായും പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും നടത്തിയതായും കെ.എസ്.യു ആരോപിക്കുന്നു.

സമരത്തിനിടെ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനും പരിക്കേറ്റിട്ടുണ്ട്.ഈ ബന്ദ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. പ്ലസ് വൺ സീറ്റ് പ്രതിസന്ധി, കേരള സർവ്വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതുൾപ്പെടെയുള്ള വിഷയങ്ങളിലും കെ.എസ്.യു ശക്തമായ പ്രതിഷേധങ്ങൾ തുടരുന്നുണ്ട്.