Banner Ads

നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ; കടകളിലേക്ക് ഇടിച്ചുകയറി യാത്രികർ രക്ഷപെട്ടത് അത്ഭുതകരമായി

ഒല്ലൂർ: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കടകളിലേക്ക് ഇടിച്ചുകയറി യാത്രികർ രക്ഷപെട്ടത് അത്ഭുതകരമായി. മൂന്ന് കടകളിലേക്ക് ഇടിച്ചുകയറിയത് ഞായറാഴ്ച പുലർച്ചെ 2.45ഓടെയായിരുന്നു അപകടം. അപകടത്തിൽപെട്ട ബസിലേക്ക് മറ്റൊരു കെ.എസ്.ആ.ർടി.സി ബസും വന്നിടിച്ചു.യാത്രക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോ ഫ്ലോർ ബസ് മുന്നിൽ പോയിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുമ്ബോഴാണ് അപകടത്തിൽപെട്ടത്.എതിരെവന്ന സൂപ്പർഫാസ്റ്റ് ബസ് ലോ മാർ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഊട്ടിയിലേക്ക് പോകുകയായിരുന്ന ലോ ഫ്ലോർ ബസും പത്തനംതിട്ടയിലേക്ക് പോയിരുന്ന സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപെട്ടത്.

ജിജി തെക്കേക്കരയുടെ ഉടമസ്ഥതയിലുള്ള ഫാഷൻസ് ഒല്ലൂർ റോൾഡ് ഗോൾഡ് കടയും ഓപ്പന്റെ ഉടമസ്ഥതയിലുള്ള കെ.ആർ ഫ്രൂട്ട്സ് കടയും ലിജോ എലുവത്തിങ്കലിന്റെ ഉടമസ്ഥതയിലുള്ള ലിജോ ‌സ്റ്റോഴ്സു‌മാണ് അപകടത്തിൽ തകർന്നത്. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി.