
കോഴിക്കോട്: വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെ അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് മുന്‍പില്‍ പോയിരുന്ന മിനി ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി എതിരെ വരികയായിരുന്ന ഓട്ടോയില്‍ ഇടിച്ചു.ബസ് യാത്രക്കാരായ വയനാട് മാനന്തവാടി സ്വദേശി ശ്രീധരന്‍, മാലോര്‍ സ്വദേശിനി ആശിഷാ ബീവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തു.