
കുറ്റിപ്പുറം :ദേശീയപാതയിൽ ഭാരതപ്പുഴ ‘റ’പാലത്തിനും ജംഗ്ഷനും മധ്യേയാണ് കെ.എസ്.ആർ.ടി.എസ് സ്വിഫ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിടിച്ചാണ് അപകടമുണ്ടായത്.സ്കൂട്ടർ യാത്രികനായ തൃപ്രങ്ങോട് സ്വദേശി ഏപീസ് പറമ്പ് മേപ്പാടത്ത് ഉണ്ണികൃഷ്ണന്റെ മകൻ സൗരവ് കൃഷ്ണൻ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 ഓടെയാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ദേശീയപാതയ്ക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തെ തുടർന്ന് ദേശീയപാതയിൽ 66 ൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും കുറ്റിപ്പുറം പൊലിസും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിന് വിട്ടുനൽകും .